വണ്ടിപ്പെരിയാറില്‍ വീണ്ടും വന്യജീവി ആക്രമണം: പശു ചത്തനിലയില്‍
വണ്ടിപ്പെരിയാറില്‍ വീണ്ടും വന്യജീവി ആക്രമണം: പശു ചത്തനിലയില്‍
ഇടുക്കി: വണ്ടിപ്പെരിയാര്‍ അരണക്കല്ല് ഹില്ലാഷ് മേഖലയില്‍ വീണ്ടും വന്യജീവി ആക്രമണം. പ്രദേശവാസിയായ പാല്‍രാജിന്റെ പശുവിനെ ചത്തനിലയില്‍ കണ്ടെത്തി. അയ്യപ്പന്‍ എന്നയാളുടെ പശുവിനെ മുറിവേറ്റ നിലയിലും കണ്ടെത്തി. വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് തെരച്ചില്‍ ഊര്‍ജിതമാക്കി. ഗ്രാമ്പിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കഴിഞ്ഞദിവസം പുലി കുടുങ്ങിയിരുന്നു.
രാവിലെ തോട്ടം തൊഴിലാളികളാണ് പശുവിനെ ചത്തനിലയില്‍ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടും നിരീക്ഷണ ക്യാമറയും സ്ഥാപിക്കാന്‍ നടപടി തുടങ്ങി. അരണക്കല്‍, ഗ്രാമ്പി, ഹില്ലാഷ് പ്രദേശങ്ങളിലെ താമസക്കാര്‍ ഭീതിയിലാണ്.
What's Your Reaction?