ഇടുക്കി മഞ്ഞപ്പാറയില്‍ മണ്ണെടുപ്പിനിടെ കല്ല് വീണ് വീട് തകര്‍ന്നിട്ട് ഒരുമാസം: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം
ഇടുക്കി മഞ്ഞപ്പാറയില്‍ മണ്ണെടുപ്പിനിടെ കല്ല് വീണ് വീട് തകര്‍ന്നിട്ട് ഒരുമാസം: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം
ഇടുക്കി: ഇടുക്കി മഞ്ഞപ്പാറയില്‍ മാര്‍ എഫ്രോം മേനര്‍ സെമിനാരിയുടെ സ്ഥലത്ത് മണ്ണെടുക്കുന്നതിനിടെ കല്ലുകള്‍ ഉരുണ്ടുവീണ് വീട് തകര്‍ന്നിട്ട് ഒരുമാസം. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട പുന്നപ്പറമ്പില്‍ റെജിയും കുടുംബവും ഇന്നും വാടകവീട്ടിലാണ് താമസം. കല്ലുകള്‍ ഉരുണ്ടുവരുന്ന ശബ്ദം കേട്ടാണ് റെജിയും കുടുംബവും വീട്ടില്‍നിന്ന് ഇറങ്ങിയോടിയത്. വീട് പൂര്‍ണമായി തകര്‍ന്നു. സ്ഥലം സന്ദര്‍ശിച്ച വില്ലേജ് ഓഫീസര്‍ ഇവിടെ താമസിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞിട്ടും വീട് പുനര്‍നിര്‍മിച്ച് നല്‍കുന്നതിനോ മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനോ സെമിനാരിയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. അപകടത്തില്‍ തകര്‍ന്ന വീടിന്റെ ഭിത്തികളില്‍ വീണ്ടും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെ പഴയ വീട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതിനൊപ്പം സെമിനാരി വക ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചിരിക്കുന്നതായി ആരോപിക്കുന്ന വലിയ പടുതാക്കുളവും പ്രദേശവാസികള്‍ക്ക് ഭീഷണിയാകുകയാണെന്ന്. ഏകദേശം 15 മീറ്റര്‍ വീതിയും 20 മീറ്റര്‍ നീളവും 10 മീറ്റര്‍ ആഴവുമുള്ള പടുതാക്കുളം കനത്ത മഴയില്‍ പൊട്ടിയാല്‍ താഴ്വാരത്തിലെ വീടുകള്‍ക്ക് ഗുരുതരമായ നാശനഷ്ടമുണ്ടാകും. സംഭവത്തെ തുടര്‍ന്ന് കലക്ടര്‍ക്കുള്‍പ്പെടെ കുടുംബം പരാതി നല്‍കി. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് അനുകൂലമായ തീരുമാനമെടുക്കുന്ന പ്രതീക്ഷയിലാണ് റെജിയും കുടുംബവും.
What's Your Reaction?