ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സാസഹായവുമായി അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ 

ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സാസഹായവുമായി അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ 

Jul 2, 2026 - 11:09
 0
ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സാസഹായവുമായി അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ 
This is the title of the web page

ഇടുക്കി: ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സാസഹായത്തിനുള്ള സ്ഥിരം പദ്ധതിക്ക് അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മയും അണക്കര അല്‍ഫോന്‍സാ ആശുപത്രിയും ചേര്‍ന്ന് തുടക്കംകുറിച്ചു. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി പദ്ധതി ഉദ്ഘാടനംചെയ്തു. ആശുപത്രിയിലും മറ്റ് തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലും സ്ഥാപിക്കുന്ന ചാരിറ്റി ബോക്‌സുകളിലൂടെ സമാഹരിക്കുന്ന തുക അര്‍ഹരായ രോഗികള്‍ക്ക് ഡയാലിസിസ് സഹായമായി നല്‍കുന്ന താണ് പദ്ധതി. കൂട്ടായ്മ രക്ഷാധികാരി ഡേവിസ് തോമസ് അധ്യക്ഷനായി. ബാബു സുരഭി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ഷാന്‍ ജോസഫ്, ജയമോള്‍ സാബു, ഷീബ ജോര്‍ജ്, അശ്വതി കെ എ, മനോജ് തമ്പി, ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ അന്‍സ, കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, വിവിധ സംഘടനാ ഭാരവാഹികളായ സാംകുട്ടി മാക്കല്‍, ഷിബു തോമസ്, റജി മാത്യു നരിമറ്റം, ജോസ്‌കുട്ടി പയ്യെലുമുറിയില്‍, ജോസഫ് പുതുമന, സോവിന്‍ ആക്കിലേട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ഡോക്ടേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് ആശുപത്രിയിലെ ഡോക്ടര്‍മാരെ ആദരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow