കര്‍ഷക മോര്‍ച്ച തോപ്രാംകുടിയില്‍ ജൈവ കര്‍ഷക സെമിനാര്‍ നടത്തി
കര്‍ഷക മോര്‍ച്ച തോപ്രാംകുടിയില്‍ ജൈവ കര്‍ഷക സെമിനാര്‍ നടത്തി
ഇടുക്കി: കര്‍ഷക മോര്‍ച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി തോപ്രാംകുടിയില്‍ ജൈവ കര്‍ഷക സെമിനാര്‍ നടത്തി. സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം എന്‍ മോഹന്‍ദാസ് അധ്യക്ഷനായി. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജയപ്രകാശ് സന്ദേശം നല്‍കി. മികച്ച കര്‍ഷകരെയും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. ഏലം കൃഷിരീതികളെക്കുറിച്ച് മൈലാടുംപാറ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ മനോജ് ഉമ്മനും വളപ്രയോഗവും രീതികളെയും കുറിച്ച് ഡോ. അജയും ശാസ്ത്രീയ കൃഷിരീതിയും വളപ്രയോഗവും എന്ന വിഷയത്തില്‍ ശാന്തന്‍പാറ കെവികെയിലെ ഡോ. സുധാകറും ക്ലാസെടുത്തു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഒ എ ഗോപി, ഒ സി ടോമി, വൈസ് പ്രസിഡന്റ് കെ പി രാധാകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റുമാരായ ഷിനു കാരമുള്ളില്‍, സുരേഷ് ബാബു, കെ പി പ്രസാദ്, ജില്ലാ കമ്മിറ്റിയംഗം രഘുനാഥ് കണ്ണാറ എന്നിവര്‍ സംസാരിച്ചു. നിരവധി കര്‍ഷകരും പ്രവര്‍ത്തകരും പങ്കെടുത്തു.
What's Your Reaction?