കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി  

കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി  

Jun 14, 2026 - 15:29
 0
കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി  
This is the title of the web page

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. അന്തരിച്ച നടന്‍ സലിം കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. ഡോ. സ്റ്റെഫി കുഞ്ഞുമോന്‍, ഡൈറ്റീഷ്യന്‍ ജിന്റൊ എന്നിവര്‍ ക്ലാസ് നയിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ഉല്ലാസ് തുണ്ടത്തില്‍ അധ്യക്ഷനായി. അസോസിയേഷനിലെ കുടുംബങ്ങളിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ക്യാമ്പില്‍ അനുമോദിച്ചു. സെക്രട്ടറി ജോജോ കളപ്പുരയ്ക്കല്‍, റോബിന്‍ കോട്ടക്കുഴി, തോമസ് കളപ്പുരയ്ക്കല്‍, വിജി ചിറക്കടവില്‍, സിബി കിഴക്കേല്‍, രാജന്‍ കാലാച്ചിറ, റിയ അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow