എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഇടുക്കി: ലോക്‌സഭ തിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വെള്ളപ്പാറ കൊലുമ്പന്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഇടതുപക്ഷ മുന്നണി നേതാക്കള്‍ക്കൊപ്പം ജോയ്‌സ് ജോര്‍ജ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. ജില്ലയില്‍ നിലനില്‍ക്കുന്ന ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇത് സംബന്ധിച്ച് സുപ്രീംകോടതിക്ക് മുന്നിലുള്ള കേസുകളുമായി മുന്നോട്ടുപോകുന്നതിനും ശ്രമിക്കുമെന്ന് ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ: ജോയ്‌സ് ജോര്‍ജ് പറഞ്ഞു.
ജില്ലയില്‍ ജനങ്ങള്‍ ഏറ്റവും അധികം അനുഭവിക്കുന്ന വന്യജീവി ആക്രമണ വിഷയത്തില്‍ കൃത്യമായ പരിഹാരം കാണുവാന്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ ശ്രമിക്കുമെന്നും, സംസ്ഥാന സര്‍ക്കാരിന്റെ ജനഹിതമനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇടുക്കിയില്‍ ഇടതുപക്ഷത്തിനുള്ള പിന്തുണയായി മാറും എന്നും ജോയ്‌സ് ജോര്‍ജ് വ്യക്തമാക്കി. മന്ത്രി റോഷി അഗസ്റ്റിന്‍ മറ്റ് ഇടതുപക്ഷ നേതാക്കളായ കെ സലിംകുമാര്‍, എംഎം മണി എംഎല്‍എ , ജോസ് പാലത്തിനാല്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
What's Your Reaction?






