ദേവിയാര്‍ പുഴയില്‍ ഒഴുവത്തടം സ്വദേശി മുങ്ങിമരിച്ചു
ദേവിയാര്‍ പുഴയില്‍ ഒഴുവത്തടം സ്വദേശി മുങ്ങിമരിച്ചു
ഇടുക്കി: അടിമാലി പത്താംമൈലിന് സമീപം ദേവിയാര്‍ പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഒഴുവത്തടം സ്വദേശി നൂറോംതൊട്ടിയില്‍ സജീവാണ് മരിച്ചത്. മീന്‍ പിടിക്കാനെത്തിയ സജീവിനെ കാണാതാകുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അടിമാലി ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
What's Your Reaction?