കല്ലാര്‍ ജിഎച്ച്എസ്എസില്‍ വജ്ര ജൂബിലി ഫെലോഷിപ്പ് തുടങ്ങി

കല്ലാര്‍ ജിഎച്ച്എസ്എസില്‍ വജ്ര ജൂബിലി ഫെലോഷിപ്പ് തുടങ്ങി

Jun 26, 2025 - 10:04
 0
കല്ലാര്‍ ജിഎച്ച്എസ്എസില്‍ വജ്ര ജൂബിലി ഫെലോഷിപ്പ് തുടങ്ങി
This is the title of the web page

ഇടുക്കി: സാംസ്‌കാരിക വകുപ്പിന്റെ സൗജന്യ കലാപരിശീലന പദ്ധതിയായ വജ്ര ജൂബിലി ഫെലോഷിപ്പ് കല്ലാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി എം എം  മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം വിദ്യാഭ്യാസ വകുപ്പും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ചേര്‍ന്നുനടത്തുന്ന ക്രിയേറ്റീവ് കോര്‍ണര്‍ ലാബും ഉദ്ഘാടനം ചെയ്തു. പാഠപുസ്തകങ്ങളിലെ പഠനങ്ങള്‍ മാത്രം പോര, പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തിയാല്‍ മാത്രമേ  ജീവിതവിജയം കൈവരിക്കാന്‍ കഴിയൂവെന്ന് എം എം മണി പറഞ്ഞു. എല്ലാവര്‍ക്കും സൗജന്യ കലാപരിശീലനം ലഭ്യമാക്കുന്ന പദ്ധതിയാണ് വജ്ര ജൂബിലി ഫെല്ലോഷിപ്പ്. യോഗത്തില്‍  നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി എസ് ലാല്‍ അധ്യക്ഷനായി. സാംസ്‌കാരിക വകുപ്പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് സൂര്യലാല്‍ സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എ എം ഷാജഹാന്‍ എന്നിവര്‍ പദ്ധതികള്‍ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് വിജയകുമാരി, മുകേഷ് മോഹനന്‍, പി.ടി.എ പ്രസിഡന്റ് രമേശ് കൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ വി ഹെലോക്, ഹെഡ്മാസ്റ്റര്‍ ജോണ്‍ മാത്യു, മാധ്യമ പ്രവര്‍ത്തകന്‍ ജോമോന്‍ താന്നിക്കല്‍, കലാധ്യാപകരായ ബിജു കല്ലറയ്ക്കല്‍, അബിന്‍ ബിജു, എസ്.എം.സി ചെയര്‍മാന്‍ വിജയന്‍പിള്ള, തോമസ് ജോസഫ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow