പുളിയന്‍മലയിലെ തോട്ടത്തില്‍നിന്ന് 35 കിലോ പച്ച ഏലക്ക മോഷണം പോയി
പുളിയന്‍മലയിലെ തോട്ടത്തില്‍നിന്ന് 35 കിലോ പച്ച ഏലക്ക മോഷണം പോയി

ഇടുക്കി: കട്ടപ്പന പുളിയന്‍മലയിലെ തോട്ടത്തില്‍നിന്ന് 35 കിലോ പച്ച ഏലക്ക മോഷ്ടിച്ചു. വാകവയലില്‍ വിനോദിന്റെ തോട്ടത്തില്‍ വിളവെടുത്ത് വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന ഏലക്കായാണ് മോഷണം പോയത്. ഒരാഴ്ച മുമ്പ് ഇതേ തോട്ടത്തില്‍ മോഷണം നടന്നിരുന്നു. ഒരുമാസം മുമ്പ് സമീപത്തെ ഐക്കരതകിടിയേല്‍ സിന്ധു വിജയന്റെ ഏലത്തോട്ടത്തില്‍നിന്ന് ചരവും ഉപ്പുതറയില്‍ പാട്ടത്തിന് എടുത്ത സ്ഥലത്തുനിന്ന് ഏലക്കായും മോഷണം പോയിരുന്നു. കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വില വര്‍ധിച്ചതോടെ ഏലക്ക മോഷണം വ്യാപകമാണെന്നും കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് പറഞ്ഞു.
What's Your Reaction?






