മൂന്നാര്‍ സൈലന്റുവാലിയില്‍ കാട്ടാനക്കൂട്ടം ഓട്ടോറിക്ഷ തകര്‍ത്തു
മൂന്നാര്‍ സൈലന്റുവാലിയില്‍ കാട്ടാനക്കൂട്ടം ഓട്ടോറിക്ഷ തകര്‍ത്തു
ഇടുക്കി: മൂന്നാര്‍ സൈലന്റുവാലി ഒന്നാം ഡിവിഷനില്‍ കാട്ടാനക്കൂട്ടം ഓട്ടോറിക്ഷ തകര്‍ത്തു. ഒന്നാം ഡിവിഷന്‍ സ്വദേശി മുനിയാണ്ടിയുടെ ഓട്ടോറിക്ഷയാണ് തകര്‍ത്തത്. കുട്ടിയാന ഉള്‍പ്പെടെ ഏഴ് കാട്ടാനകള്‍ വ്യാഴാഴ്ച മേഖലയില്‍ നിലയുറപ്പിച്ചിരുന്നു. പ്രദേശത്തെ ഒരുപശുത്തൊഴുത്തും കാട്ടാനക്കൂട്ടം തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഓട്ടോറിക്ഷയ്ക്ക് നേരെയും ആക്രമണമുണ്ടായത്.
What's Your Reaction?