എഫ്എസ്ഇടിഒ ഇടുക്കി മേഖലാ കാല്‍നട പ്രചരണ ജാഥ സമാപിച്ചു
എഫ്എസ്ഇടിഒ ഇടുക്കി മേഖലാ കാല്‍നട പ്രചരണ ജാഥ സമാപിച്ചു
ഇടുക്കി: മൂന്നുദിവസമായി നടന്നുവരുന്ന എഫ്എസ്ഇടിഒ ഇടുക്കി മേഖലാ കാല്‍നട പ്രചരണ ജാഥ സമാപിച്ചു. ചെറുതോണിയില്‍ സമാപന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനംചെയ്തു. കെജിഒഎ സംസ്ഥാന സെക്രട്ടറി ജയന്‍ പി വിജയന്‍ ജാഥാ ക്യാപ്റ്റന്‍, അനൂപ് ജെ ആലയ്ക്കാപ്പള്ളി വൈസ് ക്യാപ്റ്റനുമായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ ശക്തിപ്പെടുത്തുക, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും കേരളത്തെ തകര്‍ക്കുന്ന നടപടികളും അവസാനിപ്പിക്കുക, സിവില്‍ സര്‍വീസിനെ സംരക്ഷിക്കുക, വിദ്യാഭ്യാസ- ആരോഗ്യ മേഖലകളെ തകര്‍ക്കാനുള്ള നീക്കം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പരിപാടി. സിനി സെബാസ്റ്റ്യന്‍ അധ്യക്ഷയായി. ബിന്ദു കെ എ, ഷിബു ജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

