വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസില്‍ കരിയര്‍ ഗൈഡന്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസില്‍ കരിയര്‍ ഗൈഡന്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
ഇടുക്കി: വിദ്യാര്‍ഥികളില്‍ കരിയര്‍ അവബോധവും ലക്ഷ്യബോധവും വളര്‍ത്തുന്നതിനായി വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസ് നടപ്പാക്കുന്ന കരിയര്‍ ഗൈഡന്‍സ് പദ്ധതികള്‍ക്ക് തുടക്കമായി. കരിയര്‍ സെല്‍ഫി, കരിയര്‍ വിഷ്വലൈസേഷന്‍ കാര്‍ഡ്, ഐ ലൈവ്, ഡിജിറ്റന്‍ ചലഞ്ച് എന്നീ പദ്ധതികളുടെ ഉദ്ഘാടനം ഇടുക്കി രൂപതാ കോര്‍പ്പറേറ്റ് എജ്യുക്കേഷന്‍ ഏജന്‍സി സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകടിയേല്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട വേഷവിധാനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്നതാണ് കരിയര്‍ സെല്‍ഫി പോയിന്റ്.
മാനേജര്‍ മോണ്‍. അബ്രഹാം പുറയാറ്റ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ റെക്‌സ് തോമസ് ഇ, ഹെഡ്മിസ്ട്രസ് വിന്‍സി സെബാസ്റ്റ്യന്‍, പി.ടി.എ. പ്രസിഡന്റ് ബെന്നി ജോസഫ്, എംപിടിഎ പ്രസിഡന്റ് വിജിത ലിജോ എന്നിവര്‍ സംസാരിച്ചു. കരിയര്‍ ഗൈഡ് ദീപക് ജോസഫ്, ബോട്ടണി അധ്യാപകന്‍ ജോയല്‍ ജോസ്, സ്റ്റാഫ് സെക്രട്ടറി ജോബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?