കെവിവിഇഎസ്  ജില്ലാ ദ്വൈവാര്‍ഷിക പൊതുയോഗം കട്ടപ്പനയില്‍ ചേര്‍ന്നു

കെവിവിഇഎസ്  ജില്ലാ ദ്വൈവാര്‍ഷിക പൊതുയോഗം കട്ടപ്പനയില്‍ ചേര്‍ന്നു

Jul 2, 2026 - 15:39
 0
കെവിവിഇഎസ്  ജില്ലാ ദ്വൈവാര്‍ഷിക പൊതുയോഗം കട്ടപ്പനയില്‍ ചേര്‍ന്നു
This is the title of the web page

ഇടുക്കി: കെവിവിഎസ് ജില്ലാ ദ്വൈവാര്‍ഷിക പൊതുയോഗവും പുതിയ ജില്ലാ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. പൊതുയോഗം സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയും ഓപ്പറേഷന്‍ തൂഫാന്‍ ക്യാമ്പയിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണ പരിപാടിയും കാരുണ്യം കുടുംബ സുരക്ഷാനിധി വിതരണവും ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീമും ഉദ്ഘാടനം ചെയ്തു.  ജില്ലയിലെ വ്യാപാരി സമൂഹത്തെ ഒന്നിപ്പിക്കുകയും സംഘടനയുടെ അടുത്ത രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന ദിശ നിര്‍ണയിക്കുകയും ചെയ്യുന്ന പ്രധാന സമ്മേളനമായാണ് പൊതുയോഗവും തെരഞ്ഞെടുപ്പും സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അധ്യക്ഷനായി.  ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍ റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ ആര്‍. രമേശ്, വര്‍ക്കിങ് പ്രസിഡന്റ് കെ ആര്‍ വിനോദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭരണസമിതി തെരഞ്ഞെടുപ്പിന് സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് ഷെരീഫ് വരണാധികാരിയായിരുന്നു. ജില്ലയിലെ 145 യൂണിറ്റുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow