പൂപ്പാറയില്‍ തെരഞ്ഞെടുപ്പിന്റെ മറവില്‍ ഭൂമി കൈയേറ്റം: 100 ഏക്കര്‍ ഭൂമി കൈയേറി കൃഷിയിറക്കി   

പൂപ്പാറയില്‍ തെരഞ്ഞെടുപ്പിന്റെ മറവില്‍ ഭൂമി കൈയേറ്റം: 100 ഏക്കര്‍ ഭൂമി കൈയേറി കൃഷിയിറക്കി   

Jul 2, 2026 - 16:14
 0
പൂപ്പാറയില്‍ തെരഞ്ഞെടുപ്പിന്റെ മറവില്‍ ഭൂമി കൈയേറ്റം: 100 ഏക്കര്‍ ഭൂമി കൈയേറി കൃഷിയിറക്കി   
This is the title of the web page

ഇടുക്കി: പൂപ്പാറ, രാജകുമാരി വില്ലേജുകളില്‍ ഉള്‍പ്പെടുന്ന മുള്ളംതണ്ട് മേഖലയില്‍ ഭൂമി കൈയേറ്റം. തെരഞ്ഞെടുപ്പിന്റെ മറവില്‍ കൈയേറിയത് 100 ഏക്കറിലേറെ ഭൂമി. കോതമംഗലം പൈങ്ങോട്ടൂര്‍ സ്വദേശികളും തമിഴ്‌നാട് സ്വദേശികളുമാണ് കൈയേറ്റത്തിന് പിന്നിലെന്നാണ് സൂചന. രേഖകളില്‍ പാറപുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേയിലൂടെ അവകാശം സ്ഥാപിക്കാനാണ് ലക്ഷ്യം. രാജകുമാരി വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 09, റീ സര്‍വേ നമ്പര്‍ 183/1 പൂപ്പാറ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 12 റീ സര്‍വേ നമ്പര്‍ 111, ബ്ലോക്ക് നമ്പര്‍ 11, റീ സര്‍വേ നമ്പര്‍ 369 എന്നി സര്‍വ്വേ നമ്പറുകളില്‍ ആണ് കൈയേറ്റം. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥര്‍ മറ്റ് തിരക്കുകളിലേക്ക് തിരിഞ്ഞ സമയത്താണ് ജെസിബി അടക്കം എത്തിച്ച് മണ്ണ് ഒരുക്കി കൃഷി ഇറക്കിയത്. മേഖലയില്‍ അനധികൃത നിര്‍മാണം നടക്കുന്നതായി ബോധ്യപ്പെട്ട റവന്യു അധികൃതര്‍ നല്‍കിയ സ്റ്റോപ്പ് മെമോയും അവഗണിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. മുമ്പ ഇതേ സ്ഥലത്ത് നിര്‍മിച്ചിരുന്ന ഭീമന്‍ പടുതാകുളങ്ങള്‍, മണ്ണിടിച്ചില്‍ ഭീഷണി ഉയര്‍ത്തുന്നവയാണെന്ന് കണ്ടെത്തി ദുരന്ത നിവാരണ നിയമ പ്രകാരം അധികൃതര്‍ നികത്തിയിരുന്നു. ഇതേ പടുത കുളങ്ങള്‍ നിലവില്‍ പുനര്‍ നിര്‍മിച്ചിട്ടുണ്ട്

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow