തൊടുപുഴ അമരംകാവ് ദേവീ ക്ഷേത്രത്തില്‍ അക്രമം നടത്തിയ പ്രതികളെ അറസ്റ്റുചെയ്യുക: സമരസമിതി പൊലീസ് സ്റ്റേഷനിലേക്ക് നാമജപ ഘോഷയാത്ര നടത്തി
തൊടുപുഴ അമരംകാവ് ദേവീ ക്ഷേത്രത്തില്‍ അക്രമം നടത്തിയ പ്രതികളെ അറസ്റ്റുചെയ്യുക: സമരസമിതി പൊലീസ് സ്റ്റേഷനിലേക്ക് നാമജപ ഘോഷയാത്ര നടത്തി
ഇടുക്കി: തൊടുപുഴ കോലാനി അമരംകാവ് ദേവീ ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത പ്രതികളെ ഉടനടി പിടികൂടണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് നാമജപ ഘോഷയാത്രയും പ്രതിഷേധ സംഗമവും നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മെയ് 31-നാണ് ഇവിടെ അക്രമം അരങ്ങേറിയത്. ശ്രീകോവിലിനുള്ളില്‍ അതിക്രമിച്ചുകയറിയ പ്രതികള്‍ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ശിലാവിഗ്രഹം ഉള്‍പ്പെടെ തല്ലിത്തകര്‍ക്കുകയായിരുന്നു. ബോധപൂര്‍വം നടന്ന ഈ ആക്രമണം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്. വി കെ ബിജു ആമുഖപ്രസംഗം നടത്തി. സമരസമിതി ജനറല്‍ കണ്‍വീനര്‍ ആര്‍ അജി, കൗണ്‍സിലര്‍ ജിതേഷ് ഇഞ്ചക്കാട്ട്, വിവിധ ഹൈന്ദവ സംഘടനാ നേതാക്കളായ കെ എം ദാസ്, രാധാകൃഷ്ണന്‍ നെച്ചിക്കാട്ട്, കെ കെ മുകുന്ദന്‍, പി എസ് മുരളീധരന്‍, ശ്രീകുമാര്‍ കെ എം, പി ജി രാജശേഖരന്‍, സുരേഷ് മഠത്തില്‍, സി സി കൃഷ്ണന്‍, പി കെ സോമരാജന്‍, വി ബി പ്രശാന്ത്, ടി കെ ബാബു, പി ആര്‍ കണ്ണന്‍, എസ് പത്മഭൂഷണ്‍, ജഗദീശ് ചന്ദ്രന്‍, പി ജി ഹരിദാസ്, നഗരസഭാ കൗണ്‍സിലര്‍മാരായ രേണുക രാജശേഖരന്‍, ശ്രീജാ രാജേഷ്, രാജേശ്വരി, ഉമാ രാജേഷ്, കെ ഗോപാലകൃഷ്ണന്‍, മാതൃസമിതി കണ്‍വീനര്‍ ജലജ ശശി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?