കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി
കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി
ഇടുക്കി: കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ റേബിസ് വാക്‌സിനില്ലാത്തതിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തി. ജില്ലാ പ്രസിഡന്റ് അനൂപ് ബി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 4 പേര്‍ക്കാണ് കഴിഞ്ഞ ദിവസം തെരുവ് നായയുടെ കടിയേറ്റത്. ഇവരെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രാത്രിയില്‍ ഡോക്ടറില്ല, പേവിഷ ബാധ വാക്‌സിനില്ല തുടങ്ങിയ കാരണങ്ങളാല്‍ ഇവര്‍ക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമായിരുന്നില്ല. പിന്നീട് ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കുണമെന്നും ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണസമിതി നിലവിലെ ഇവിടുത്തെ ആംബുലന്‍സിനെതിരെ ഉന്നയിക്കുന്ന പരാതി വ്യാജമാണെന്നും സമരക്കാര്‍ പറഞ്ഞു. മേഖല സെക്രട്ടറി ശരത് ബാബു അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി വിനോദ് റൂണി, സിപിഐഎം ഏരിയ കമ്മിറ്റിയംഗം കെ ജെ ദേവസ്യ, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ ജെയ്‌സണ്‍, സതീഷ് സൈമണ്‍ എന്നിവര്‍ സംസാരിച്ചു
What's Your Reaction?