മൈലാടുംപാറയിലെ പൊതുശ്മശാനത്തില്‍ മൃതദേഹം അടക്കുന്നതിനെച്ചൊല്ലി തര്‍ക്കം: ഒടുവില്‍ മൃതദേഹം സംസ്‌കരിച്ചു
മൈലാടുംപാറയിലെ പൊതുശ്മശാനത്തില്‍ മൃതദേഹം അടക്കുന്നതിനെച്ചൊല്ലി തര്‍ക്കം: ഒടുവില്‍ മൃതദേഹം സംസ്‌കരിച്ചു
ഇടുക്കി: നെടുങ്കണ്ടം മൈലാടുംപാറയിലെ കേന്ദ്ര ഏലം ഗവേഷണ കേന്ദ്രത്തിലെ പൊതുശ്മശാനത്തില്‍ തൊഴിലാളിയുടെ പിതാവിനെ അടക്കം ചെയ്യാന്‍ ജീവനക്കാര്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. പിന്നീട് പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തിയതിന് ശേഷമാണ് മൃതദേഹം മറവ് ചെയ്യാന്‍ സാധിച്ചത്. ബുധനാഴ്ചയാണ് ഏലം ഗവേഷണ കേന്ദ്രത്തിലെ തോട്ടം തൊഴിലാളിയായ മഹേശ്വരിയുടെ പിതാവായ അയ്യപ്പന്‍ വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് അന്തരിച്ചത്. തോട്ടം തൊഴിലാളികളുടെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ മരണമടഞ്ഞാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ളിലെ ശ്മശാനത്തിലാണ് അടക്കം ചെയ്യാറുള്ളത്. ഇതനുസരിച്ച് ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ശ്മശാനത്തില്‍ കുഴിയെടുക്കാന്‍ റിസര്‍ച്ച് അധികൃതര്‍ പറഞ്ഞു. ഇതനുസരിച്ച് കുഴി തയാറാക്കുകയും ചെയ്തു. എന്നാല്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെ അടക്കുവാന്‍ സാധിക്കില്ലെന്ന് ഐസിആര്‍ഐ അധികൃതര്‍ അറിയിച്ചു. ഇതിന് കാരണമായി പറയുന്നത് മഹേശ്വരി ഏലം ഗവേഷണ കേന്ദ്രത്തിന്റെ ലയത്തിലല്ല താമസിക്കുന്നതെന്നാണ്. ഇതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. മുമ്പ്, ലയത്തില്‍ താമസിക്കാത്ത നിരവധി ആളുകളെ ഇവിടെ മറവ് ചെയ്തിട്ടുണ്ടന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചു.
What's Your Reaction?