എസ്എഫ്ഐ രാപ്പകല്‍ സമരം കട്ടപ്പനയില്‍ ആരംഭിച്ചു

എസ്എഫ്ഐ രാപ്പകല്‍ സമരം കട്ടപ്പനയില്‍ ആരംഭിച്ചു

Jun 10, 2026 - 17:49
 0
എസ്എഫ്ഐ രാപ്പകല്‍ സമരം കട്ടപ്പനയില്‍ ആരംഭിച്ചു
This is the title of the web page

ഇടുക്കി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്ണവി ഷാജി സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഖില്‍ ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശരത് പ്രസാദ്, വൈസ് പ്രസിഡന്റ് സ്റ്റെനിന്‍ രാജു, ജോയിന്റ് സെക്രട്ടറി എസ് അരുണ്‍കുമാര്‍, സെക്രട്ടറിയേറ്റംഗം എം എസ് ആരോമല്‍ എന്നിവര്‍ സംസാരിച്ചു. 
നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകള്‍ പരിഹരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, എന്‍ടിഎ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നു. സമാപനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 10ന് കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow