ജില്ലാതല ഓണം വാരാഘോഷ പരിപാടി ഓണവില്ല് 2025 സമാപിച്ചു
ജില്ലാതല ഓണം വാരാഘോഷ പരിപാടി ഓണവില്ല് 2025 സമാപിച്ചു

ഇടുക്കി: ജില്ലാതല ഓണം വാരാഘോഷ പരിപാടി ഓണവില്ല് 2025 വര്‍ണാഭമായ ഘോഷയാത്രയോടെ സമാപിച്ചു. സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ചെറുതോണി പെട്രോള്‍ പമ്പിന് സമീപത്ത് നിന്നാരംഭിച്ച ഘോഷയാത്ര കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഫ്‌ളാഗ്ഓഫ് ചെയ്തു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷനായി. ജില്ലാ ആസൂത്രണ സമതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യന്‍, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ഡിറ്റാജ് ജോസഫ്, നിമ്മി ജയന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






