കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റി മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു
കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റി മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

ഇടുക്കി: കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധിയുടെ 77-ാമത് രക്തസാക്ഷിത്വദിനം ആചരിച്ചു. കെപിസിസി അംഗം ആര്‍ ബാലന്‍പിള്ള ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ ഗാന്ധിജിയുടെ ഛായചിത്രത്തിനുമുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് കെ എസ് അരുണ്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജോഷി കന്യാകുഴി, കെ പി ഗോപിദാസ്, ബെന്നി പാലക്കാട്ട്, സാജു പഴപ്ലാക്കല്‍, ബിജു കൂട്ടുപുഴ, ജോയി തമ്പുഴ, തങ്കച്ചന്‍ പുളിക്കല്‍, ഓമന ബാബുലാല്‍, അര്‍ജുന്‍ ഷിജു, അനില്‍ മഠത്തിനകത്ത്, ജേക്കബ് മച്ചാനിക്കല്‍, ബിനു ഊന്നാരംകല്ലേല്‍, ഷിജോ തങ്കച്ചന്‍, സുബിന്‍ വിലങ്ങുപാറ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






