സാമൂഹ്യ നീതി കോണ്‍ഫറന്‍സ് 7ന് കട്ടപ്പനയില്‍
സാമൂഹ്യ നീതി കോണ്‍ഫറന്‍സ് 7ന് കട്ടപ്പനയില്‍

ഇടുക്കി: ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സ്റ്റാറ്റസ് സാധ്യമാക്കണമെന്നാവശ്യപ്പെട്ട് 7ന് കട്ടപ്പനയില്‍ സാമൂഹ്യ നീതി കോണ്‍ഫറന്‍സ് നടത്തും. കട്ടപ്പന ആര്‍എംഎസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ആംഗ്ലിക്കന്‍ ചര്‍ച്ച് ആര്‍ച്ച് ബിഷപ്പ് ഡോ. ലേവി ജോസഫ് ഐക്കര ഉദ്ഘാടനം ചെയ്യും. ഡോ. സൈമണ്‍ ജോണ്‍ വിഷയാവതരണം നടത്തും. പാസ്റ്റര്‍ സാക്ക് ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ 74 വര്‍ഷക്കാലമായി ഇന്ത്യയില്‍ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സാമൂഹ്യ നീതി റദ്ദ് ചെയ്തിരിക്കുകയാണ്. സാമൂഹ്യവും രാഷ്ട്രീയവുമായ മേഖലയില്‍ യാതൊരുവിധ പ്രാതിനിധ്യവുമില്ലെന്നും മറ്റുവിഭാഗങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു. സാമൂഹ്യ ജീവിതത്തില്‍ തുല്യരും സമാനരുമായ ദളിത് ക്രൈസ്തവരെ മതത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നത് വളരെ ഗുരുതരമായ വേര്‍തിരിവ് ആണെന്നും ഇത് തികച്ചും ജനാധിപത്യവിരുദ്ധവും പ്രതിലോമപരവുമാണന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. പരിവര്‍ത്തിത ക്രൈസ്തവരുടെ ഐക്യവും ആത്മബോധവും തട്ടിയുണര്‍ത്തുന്നതിനും പൊതുസമൂഹത്തെ ക്രിയാ ത്മകമായി ബോധ്യപ്പെടുത്തുന്നതിനുമാണ് 'പരിവര്‍ത്തിത ക്രൈസ്തവ അവകാശം സംരക്ഷണ സമിതി' ഇത്തരം ഒരു ക്യാമ്പയിന്‍ കട്ടപ്പനയില്‍ ആരംഭിച്ച് കേരളമാകെ പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിടുന്നത്. രക്ഷാധികാരി റെജി കൂവക്കാട്, സാജു വള്ളക്കടവ്, സിബി മാഞ്ഞൂര്‍, ഷാജി കഞ്ഞിക്കുഴി, ഷിബി പള്ളിപറമ്പില്‍, തുടങ്ങിയവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ രക്ഷാധികാരി റെജി ഗോവക്കാട്ട്, ജനറല്‍ കണ്‍വീനര്‍ സാജു വെള്ളക്കടവ്, ഷാജി കഞ്ഞിക്കുഴി, പി കെ അപ്പുക്കുട്ടന്‍, കെ പി രാജു, മനോജ് വടക്കേമുറി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






