ഇടുക്കി ബ്ലോക്ക് ലെവല്‍ സ്‌പോര്‍ട്‌സ് മീറ്റ് തുടങ്ങി 

  ഇടുക്കി ബ്ലോക്ക് ലെവല്‍ സ്‌പോര്‍ട്‌സ് മീറ്റ് തുടങ്ങി 

Oct 1, 2025 - 13:54
 0
  ഇടുക്കി ബ്ലോക്ക് ലെവല്‍ സ്‌പോര്‍ട്‌സ് മീറ്റ് തുടങ്ങി 
This is the title of the web page

ഇടുക്കി: കട്ടപ്പ,ഇടുക്കി ബ്ലോക്ക് ലെവല്‍ സ്‌പോര്‍ട്‌സ് മീറ്റ് 2025 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറാണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് യൂത്ത് & സ്‌പോര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, മേരാ യുവഭാരത് ഇടുക്കി, കിസാന്‍ സര്‍വീസ് സൊസൈറ്റി യൂത്ത് വിങ്ങ് വണ്ടന്‍മേട് എന്നിവയുടെ ആഭിമുഖ്യത്തിലാണ് മീറ്റ് നടക്കുന്നത്. ബ്ലോക്ക്, ജില്ലാ,സംസ്ഥാന, ദേശീയ തലത്തില്‍ മത്സരിച്ച് വിജയിക്കുന്ന മികച്ച കഴിവും, പ്രതിഭയും തെളിയിക്കുന്ന മത്സരാര്‍ഥികളെ കേന്ദ്ര ഗവ. കം ആന്‍ഡ് പ്ലേ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിര്‍ദേശം നല്‍കും. യുവജനങ്ങള്‍ക്കായി ഫുട്‌ബോള്‍, വോളിബോള്‍, ബോക്‌സിങ്, ബാഡ്മിന്റണ്‍, അത്ലറ്റിക് തുടങ്ങിയ മത്സരങ്ങളാണ് നടക്കുന്നത്. കിസാന്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് മോന്‍സി ബേബി അധ്യക്ഷനായി. ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ. അനൂപ് കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ബോക്‌സിങ് കോച്ച് ജൂബിന്‍ ജോസഫ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ മോബിന്‍ എബ്രഹാം, ദേവസ്യാ പി വി , കൃഷ്ണപ്രിയ എം, മോന്‍സി ജോസഫ് എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി ഭാരവാഹികളായ ജെയ്‌മോന്‍ ജോര്‍ജ്, ജോസഫ് എ ടി, ബിജു ജേക്കബ്, തോമസുകുട്ടി പി ജെ, ഷിബു ജോസഫ്, റോയി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow