ശാന്തിഗ്രാം സ്റ്റേഡിയത്തിന്റെ നവീകരണം ആരംഭിച്ചു
ശാന്തിഗ്രാം സ്റ്റേഡിയത്തിന്റെ നവീകരണം ആരംഭിച്ചു

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിലെ ശാന്തിഗ്രാം സ്റ്റേഡിയത്തിന്റെ നവീകരണ ജോലികള്‍ ആരംഭിച്ചു. സംസ്ഥാന കായിക വകുപ്പിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി പ്രകാരം ഒരുകോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്. സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ ധനസഹായവും എംഎം മണി എംഎല്‍എയുടെ ആസ്തി വികസനഫണ്ടും ഉപയോഗിച്ചാണ് നവീകരണം നടക്കുന്നത്. മൈതാനം നിരപ്പാക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. തുടര്‍ന്ന് സംരക്ഷണഭിത്തി നിര്‍മിക്കും. മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഫെന്‍സിംങ് ഫ്‌ലഡ്‌ലൈറ്റ് സിസ്റ്റം എന്നിവ നിര്‍മിക്കും. പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ,് ഷട്ടില്‍ ബാഡ്മിന്റന്‍, അത്ലറ്റിക്‌സ് തുടങ്ങിയവ ഇവിടെ നടത്താനാകും. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് വിളയില്‍, വൈസ് പ്രസിഡന്റ് രജനി സജി, ജീന്‍സണ്‍ വര്‍ക്കി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി കണ്ടമുണ്ടയില്‍, ലാലച്ചന്‍ വെള്ളക്കട, പഞ്ചായത്തംഗം ജോസുകുട്ടി അരിപ്പറമ്പില്‍, ശാന്തി ഗ്രാം സ്‌പോര്‍ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി എസ് ഡോമിനിക് എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍മാണം.
What's Your Reaction?






