വണ്ടിപ്പെരിയാറില്‍ ട്രന്‍ഡായി കുട്ടന്റെ കട
വണ്ടിപ്പെരിയാറില്‍ ട്രന്‍ഡായി കുട്ടന്റെ കട

ഇടുക്കി: വിളിപ്പേര് കടയുടെ പേരാക്കി മാറ്റിയ ഒരു കടയുണ്ട് വണ്ടിപ്പെരിയാറില്‍. അതാണ് കുട്ടന്റെ കട. പച്ചക്കറി വ്യാപാര രംഗത്ത് 25 വര്‍ഷത്തോളം പഴക്കമുള്ള കുട്ടന്റെ കട ആദ്യം പ്രവര്‍ത്തിച്ചിരുന്നത് വണ്ടിപ്പെരിയാര്‍ പാലത്തിന് സമീപമായിരുന്നു. തുടര്‍ന്ന് 2014-ല്‍ വണ്ടിപ്പെരിയാര്‍ പുതിയ പാലത്തിന്റെ നിര്‍മാണത്തിനായി സ്ഥാപനം പൊളിച്ചു നീക്കുകയും പഞ്ചായത്തിന്റെ പശുമല ജങ്ഷനിലെ സ്റ്റാളിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ഈ കടയാണ് ഇപ്പോള്‍ ടൗണില്‍ കുട്ടന്റെ കട എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തേനി, കമ്പം, ഗൂഡല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഫാമുകളില്‍ നിന്നും നേരിട്ടാണ് പച്ചക്കറി ഇവിടെയെത്തിക്കുന്നത്. ഗുണനിലവാരത്തിലും വിലക്കുറവിലുമാണ് ഇവിടെ പച്ചക്കറി ലഭിക്കുന്നതെന്ന് സാധങ്ങള്‍ വാങ്ങുന്ന ബാഹുലേയന്‍ പറഞ്ഞു. പച്ചക്കറികള്‍ക്കൊപ്പം ഉണക്ക മീന്‍,കപ്പ, മുട്ട തുടങ്ങിയവയും ഇവിടെ ലഭിക്കും. രണ്ട് ജീവനക്കാര്‍ക്കൊപ്പം സഹോദരങ്ങളും കൂടിയാണ് സ്ഥാപനം നടത്തുന്നത്.
What's Your Reaction?






