കട്ടപ്പനയാറില്‍ മാലിന്യം തള്ളിയത് അങ്കമാലിയിലെ കേറ്ററിങ് സ്ഥാപനം
കട്ടപ്പനയാറില്‍ മാലിന്യം തള്ളിയത് അങ്കമാലിയിലെ കേറ്ററിങ് സ്ഥാപനം

ഇടുക്കി: കട്ടപ്പനയാറില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ മാലിന്യം തള്ളിയ അങ്കമാലി ചീസ് ദ ബോര്‍ഡ് കേറ്ററിങ് സ്ഥാപനത്തിനെതിരെ കട്ടപ്പന നഗരസഭ നടപടിയെടുക്കും. ഉടമയില്‍ നിന്ന് പിഴ ഈടാക്കും. തിങ്കളാഴ്ച രാത്രിയാണ് പള്ളിക്കവല ഫോര്‍ത്തൂനാത്തൂസ് നഗറില്‍ 10 ചാക്കുകളിലായി മാലിന്യം തള്ളിയത്. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ അങ്കമാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേറ്ററിങ് സ്ഥാപനമാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം പള്ളിക്കവല- ഇടുക്കിക്കവല ബൈപാസ് റോഡരികിലെ ഹൗസിങ് ബോര്‍ഡിന്റെ സ്ഥലത്തും മാലിന്യം വന്‍തോതില്‍ തള്ളിയിരുന്നു. മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പെട്ടാന്‍ വിവരം നല്‍കണമെന്ന് നഗരസഭ സെക്രട്ടറി ആര്‍ മണികണ്ഠന്‍ അറിയിച്ചു.
What's Your Reaction?






