കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ കപ്പബിരിയാണിയില്‍ ജീവനുള്ള പുഴു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ കപ്പബിരിയാണിയില്‍ ജീവനുള്ള പുഴു

Oct 8, 2024 - 21:28
Oct 8, 2024 - 21:39
 0
കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ കപ്പബിരിയാണിയില്‍ ജീവനുള്ള പുഴു
This is the title of the web page
ഇടുക്കി: കട്ടപ്പന നഗരത്തിലെ ഹോട്ടലില്‍ വിളമ്പിയ കപ്പബിരിയാണിയില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി പരാതി. തിങ്കളാഴ്ച രാത്രിയില്‍ ഇടുക്കി കവലയിലെ മഹാരാജാ ഹോട്ടലില്‍ നിന്നും  കാഞ്ചിയാര്‍ സ്വദേശികളായ ദമ്പതികള്‍ കപ്പ ബിരിയാണി ആവശ്യപ്പെട്ടു. കഴിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ആഹാരത്തില്‍ പുഴുവിനെ കണ്ടത്. തുടര്‍ന്ന് വീഡിയോ എടുക്കാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ വന്ന് ആഹാരം തിരികെ എടുത്തു. ഈ ഭക്ഷണം പാഴ്‌സല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ വിസമ്മതിച്ചുവെന്നും വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ഉടമ ശ്രമിച്ചുവെന്നുമാണ് ദമ്പതികളുടെ പരാതി. തുടര്‍ന്ന് ചൊവ്വാഴ്ച  ഇവര്‍ നഗരസഭയില്‍ രേഖാ മൂലം പരാതി നല്‍കി. ദമ്പതികളുടെ പരാതിയെത്തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി. സംഭവം ഉണ്ടായി മണിക്കൂറുകള്‍ക്കുശേഷം പരാതി നല്‍കുമ്പോള്‍  പരാതിക്ക് അടിസ്ഥാനമായ ഭക്ഷണം നശിപ്പിക്കാന്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് അവസരം ലഭിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഹോട്ടലുകളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍  ഉടന്‍തന്നെ നഗരസഭ അധികൃതരെ 9961751089 എന്ന നമ്പറില്‍ അറിയിക്കണമെന്നും ക്ലീന്‍ സിറ്റി മാനേജര്‍ ജിന്‍സ് സിറിയക് പറഞ്ഞു.
 
കട്ടപ്പന നഗരത്തിലെ ഹോട്ടലുകളില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.  ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ  രണ്ടുഹോട്ടലുകളില്‍ നിന്നാണ് പുഴുവരിച്ച ഭക്ഷണം ആളുകള്‍ക്ക് ലഭിച്ചത്. ഈ സ്ഥിതി തുടരുന്നത് നഗരത്തിലെത്തിലെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേക്കാന്‍ കാരണമാകുന്നു. വൃത്തിഹീനമായ  സാഹചര്യത്തിലും, പഴകിയതുമായ  ഭക്ഷണങ്ങള്‍ വിളമ്പിയ നിരവധി ഹോട്ടലുകള്‍ക്കെതിരെ അടുത്തിടെ നഗരസഭ നടപടിയും സ്വികരിച്ചിരുന്നു. എന്നാല്‍ നഗരസഭ നടപടിയുമായി മുന്നോട്ടുപോകുമ്പോഴും നഗരത്തിനുള്ളിലെ ഹോട്ടലുകളില്‍ ഇത്തരത്തിലുള്ള പ്രവണതകള്‍ തുടരുകയാണെന്ന ആരോപണമായി പ്രതിപക്ഷവും രംഗത്തുവന്നു. നഗരസഭയുടെ ആരോഗ്യ വിഭാഗത്തില്‍ ജീവനക്കാരുടെ  കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്, കൂടാതെ ഹോട്ടലുകളില്‍ ഇത്തരത്തിലെ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ 2000 രൂപ മാത്രമാണ് പിഴ ഈടാക്കുന്നത്. ഇത്തരത്തില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടത്  അത്യന്താപേക്ഷിതമാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണങ്ങള്‍ വിളമ്പുന്നതിനെതിരെ  നഗരത്തില്‍ തുടര്‍ച്ചയായ പരിശോധന അടക്കം  ഉണ്ടാകുകയും,  നിയമം ലംഘിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്നുമാണ് പൊതുജനങ്ങളുടെയും ആവശ്യം. 
 

What's Your Reaction?

like

dislike

love

funny

angry

sad

wow