കൂമ്പന്‍പാറയിലെ ശാന്തികവാടത്തിന് സമീപം മാലിന്യം സംസ്‌കരിക്കാന്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് അടിമാലി പഞ്ചായത്ത് അധികൃതര്‍
കൂമ്പന്‍പാറയിലെ ശാന്തികവാടത്തിന് സമീപം മാലിന്യം സംസ്‌കരിക്കാന്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് അടിമാലി പഞ്ചായത്ത് അധികൃതര്‍

ഇടുക്കി: കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിന് സമീപം മാലിന്യ സംസ്‌കരണ കേന്ദ്രം നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് അടിമാലി പഞ്ചായത്ത് അധികൃതര്‍. ഈ പ്രദേശത്ത് പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികളുമായാണ് പഞ്ചായത്ത് മുമ്പോട്ട് പോകുന്നതെന്ന് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു. ശ്മശാനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിനും ചില വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശാന്തി കവാടമെന്ന പേരില്‍ അടിമാലി പഞ്ചായത്ത് കൂമ്പന്‍പാറയില്‍ പൊതുശ്മശാനം തുറന്നത്. അടിമാലിയില്‍ നിന്നുമാത്രമല്ല സമീപ മേഖലകളില്‍ നിന്നുള്ള ആളുകളും സംസ്‌കാര ചടങ്ങുകള്‍ക്കായി ഈ പൊതുശ്മശാനത്തെ ആശ്രയിക്കുന്നുണ്ട്. ഈ ഒരു സാഹചര്യം നിലനില്‍ക്കെ പൊതുശ്മശാനത്തിന് സമീപം മാലിന്യ സംസ്‌കരിക്കാന്‍ പഞ്ചായത്ത് നീക്കം നടത്തുന്നുവെന്നാരോപിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പഞ്ചായത്ത് നിലപാട് വ്യക്തമാക്കിയത്.
What's Your Reaction?






