ജവഹര്‍ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം അയ്യപ്പന്‍കോവില്‍ ഗവ. എല്‍.പി സ്‌കൂളിന്
ജവഹര്‍ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം അയ്യപ്പന്‍കോവില്‍ ഗവ. എല്‍.പി സ്‌കൂളിന്

ഇടുക്കി: ജവഹര്‍ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നേടി അയ്യപ്പന്‍കോവില്‍ ഗവ. എല്‍പി സ്‌കൂള്‍. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലെയും അധ്യാപനത്തിലെയും മികവ്, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, കുട്ടികള്‍ക്ക് കളിക്കുന്നതിനും ഉല്ലസിക്കുന്നതിനും വേണ്ടി വര്‍ണക്കൂടാരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പാര്‍ക്ക് തുടങ്ങിയവ അവാര്‍ഡിനായി പരിഗണിച്ചു. തൊടുപുഴ എ.പി.ജെ അബ്ദുള്‍കലാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പുരസ്‌കാര ചടങ്ങില്‍ പുരസ്‌കാരം കൈമാറി. ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂളിന്റെ നിലവാരം ഉയര്‍ത്താന്‍ സഹായകരമായ നിരവധി പദ്ധതികള്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് നടപ്പാക്കിയതായും വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും പഞ്ചായത്തംഗം സോണിയ ജെറി പറഞ്ഞു.
What's Your Reaction?






