എകെടിഎ ചെമ്മണ്ണാര്‍ ഏരിയ സമ്മേളനം നടത്തി
എകെടിഎ ചെമ്മണ്ണാര്‍ ഏരിയ സമ്മേളനം നടത്തി

ഇടുക്കി: ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ചെമ്മണ്ണാര്‍ ഏരിയ സമ്മേളനവും തെരഞ്ഞെടുപ്പും നടന്നു. ജില്ലാ ട്രഷറര്‍ ടി കെ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്എച്ച്ജി സമ്മേളനങ്ങളും യുണിറ്റ് സമ്മേളനങ്ങളും പൂര്‍ത്തീകരിച്ച ശേഷമാണ് ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നിത്യോപയോഗ സാധങ്ങളുടെയും തയ്യല്‍ സാമഗ്രികളുടെയും വില വര്‍ധനവും റെഡിമെയ്ഡ് തുണിത്തരങ്ങളുടെ അതിപ്രസരവും തയ്യല്‍ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയതായി സമ്മേളനം വിലയിരുത്തി. ഒപ്പം ഇടുക്കി ജില്ലയില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് കെ ടി ശശി പതാക ഉയര്‍ത്തി. കെ ടി ശശി പ്രസിഡന്റായും എ സി സോഫി സെക്രട്ടറിയായും വിമല മേരി ട്രഷററായുമുള്ള 13 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
What's Your Reaction?






