ശാന്തൻപാറയിൽ ജനകീയ ആരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
ശാന്തൻപാറയിൽ ജനകീയ ആരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

ഇടുക്കി: ശാന്തൻപാറ പഞ്ചായത്തിലെ രാജാപ്പാറ ആരോഗ്യ ഉപകേന്ദ്രമാണ് നവീകരണ പ്രവർത്തങ്ങൾ പൂർത്തിയാക്കി ജനകീയ ആരോഗ്യ കേന്ദ്രമായി പ്രവർത്തനം ആരംഭിച്ചത് . നവീകരിച്ച ഹെൽത്ത് ആൻറ് വെൽനെസ് സെന്ററിന്റെ ഉദ്‌ഘാടനം ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് നിർവ്വഹിച്ചു. രാജപ്പാറ,കള്ളിപ്പാറ നിവാസികൾക്ക് ശാന്തൻപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം ഈ സാഹചര്യത്തിലാണ് ജീവിത ശൈലി രോഗങ്ങൾ,അമ്മയും കുഞ്ഞും പരിചരണം തുടങ്ങി പ്രാഥമിക സേവനങ്ങൾ ലഭ്യമാക്കത്തക്കവിധം ജനകിയ ആരോഗ്യ കേന്ദ്രത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ശാന്തൻപാറ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുകതമായി നടപ്പിലാക്കിയ പദ്ധതിയിൽ ആഴ്ചയിൽ ആറ് ദിവസവും ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത്യ സെലിൻ,ചെയർമാൻ രജി കണ്ടനാലിൽ,കൺവീനർ ഡോ.അതുല്യ രവീന്ദ്രൻ,ആരോഗ്യ പ്രവർത്തകർ,ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു
What's Your Reaction?






