19 ലോറികള്‍ വിജിലന്‍സ് പിടികൂടി
19 ലോറികള്‍ വിജിലന്‍സ് പിടികൂടി

ഇടുക്കി: അളവില്‍ കൂടുതല്‍ കരിങ്കല്ല് കയറ്റിയും പാസില്ലാതെയും നിരത്തിലോടിയ 19 ലോറികള്‍ വിജിലന്‍സ് സംഘം പിടികൂടി. കരിങ്കുന്നം, കരിമണ്ണൂര്‍, നെടിയശാല, മാറിക, കാഞ്ഞാര്‍, മുട്ടം എന്നിവിടങ്ങളില്‍ നിന്നാണ് ലോറികള്‍ പിടിച്ചെടുത്തത്. 11 ലോറികളില്‍ അമിതഭാരം കയറ്റിയിരുന്നു. എട്ടെണ്ണത്തിന് പാസ് ഉണ്ടായിരുന്നില്ല. ലോറികള്‍ പൊലീസിന് കൈമാറി ജിഎസ്ടി വകുപ്പിനെയും ജിയോളജി വിഭാഗത്തേയും അറിയിച്ചു. പിഴ ഈടാക്കിയശേഷം വാഹനങ്ങള്‍ വിട്ടുനല്‍കും.
What's Your Reaction?






