പൊട്ടന്‍കാട് സഹകരണ ബാങ്ക് പടിക്കല്‍ കോണ്‍ഗ്രസ് സമരം
പൊട്ടന്‍കാട് സഹകരണ ബാങ്ക് പടിക്കല്‍ കോണ്‍ഗ്രസ് സമരം

ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ബൈസണ്‍വാലി മണ്ഡലം കമ്മിറ്റി പൊട്ടന്‍കാട് സര്‍വീസ് സഹകരണ ബാങ്കിന് മുമ്പില്‍ സമരം നടത്തി. കെപിസിസി അംഗം എ പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക, കര്‍ഷകര്‍ക്ക് ആവശ്യമായ വായ്പ അനുവദിക്കുക, എല്ലാവര്‍ക്കും ബാങ്ക് അംഗത്വം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇടതുപക്ഷ അനുഭാവികളെയാണ് ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരായി നിയമിക്കുന്നതെന്നും വായ്പ നല്‍കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. ബൈസണ്‍വാലി മണ്ഡലം പ്രസിഡന്റ് തോമസ് നിരവത്ത്പറമ്പില്‍ അധ്യക്ഷനായി. വി ജെ ജോസഫ്, ബേബി മുണ്ടപ്ലാക്കല്‍, അലോഷി തിരുതാളി, ഡാനി വേരംപ്ലാക്കല്‍, ഷാന്റി ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






