പട്ടയ അവകാശ സംരക്ഷണ വേദി കല്ലാര്‍കുട്ടി ഡാം ഉപരോധിച്ചു
പട്ടയ അവകാശ സംരക്ഷണ വേദി കല്ലാര്‍കുട്ടി ഡാം ഉപരോധിച്ചു

ഇടുക്കി: പട്ടയ അവകാശ സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ കല്ലാര്‍കുട്ടി ഡാം ഉപരോധിച്ചു. മുഖ്യരക്ഷാധികാരി ഫാ. മാത്യു വളവനാല്‍ ഉദ്ഘാടനം ചെയ്തു. കല്ലാര്‍കുട്ടി ജലാശയത്തിന്റെ സമീപമേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്. നിരന്തരം ആവശ്യമുന്നയിച്ചിട്ടും ബന്ധപ്പെട്ടവര്‍ മുഖംതിരിക്കുകയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. പട്ടയമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടിയില്ല. ഈ സാഹചര്യത്തിലാണ് സംരക്ഷണവേദി പ്രതിഷേധം സംഘടിപ്പിച്ചത്. റേഷന്‍കട സിറ്റിയില്‍നിന്ന് പ്രകടനമായെത്തിയ പ്രതിഷേധക്കാര്‍ ഡാം ടോപ്പിന് മുകളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇത് പൊലീസ് തടഞ്ഞതോടെ നേരീയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് കര്‍ഷകര്‍ അടിമാലി -കുമളി ദേശീയ പാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉപരോധത്തിനുശേഷം ടൗണില്‍ കര്‍ഷക സമ്മേളനവും നടത്തി. പട്ടയാവകാശ സംരക്ഷണ വേദി ചെയര്‍മാന്‍ പി വി അഗസ്റ്റിന്‍ അധ്യക്ഷനായി. സമിതി ജനറല്‍ കണ്‍വീനര്‍ ജെയിന്‍സ് യോഹന്നാന്‍, ട്രഷറര്‍ സാജു സ്‌കറിയ, കണ്‍വീനര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ്, പി എസ് ജോര്‍ജ്, പഞ്ചായത്തംഗങ്ങള്‍, സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തകര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






