കട്ടപ്പന ടി.ബി. ജങ്ഷന്‍ അങ്കണവാടിയില്‍ ശിശുദിനാഘോഷം
കട്ടപ്പന ടി.ബി. ജങ്ഷന്‍ അങ്കണവാടിയില്‍ ശിശുദിനാഘോഷം

ഇടുക്കി: കട്ടപ്പന ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ടി.ബി. ജങ്ഷനിലെ അങ്കണവാടിയില്‍ ശിശുദിനാഘോഷം നടത്തി. ഹൈറേഞ്ച് കേബിള്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മാനേജിങ് ഡയറക്ടര്‍ ജോര്‍ജി മാത്യു ഉദ്ഘാടനം ചെയ്തു. അങ്കണവാടിയില്‍ നിന്ന് കട്ടപ്പന ലയണ്‍സ് കോര്‍ണര്‍ ചുറ്റിയുള്ള ഘോഷയാത്രയില്‍ കുട്ടികള്‍ക്കൊപ്പം ലയണ്‍സ് അംഗങ്ങളും പങ്കെടുത്തു. കട്ടപ്പന വനിത ഹെല്‍പ്പ് ലൈന്‍ എസ്.ഐ. അമ്പിളി കെ. കെ. അധ്യക്ഷയായി. അങ്കണവാടി അധ്യാപിക ഷിജി എം. ആര്‍., ലയണ്‍സ് ഡിസ്ട്രിക് സെക്രട്ടറി ജോര്‍ജ് തോമസ്, സോണിയ ജോസ്, തുടങ്ങിയവര്‍ സംസാരിച്ചു. എം എം ജോസഫ്, പി വി കുര്യന്‍, കെ ശശിധരന്‍, ജോസഫ് ജോണി, മോളി ജോസഫ്, സുനില്‍ കെ.പി.എം., പി.മോഹനന്‍, സെന്‍സ് കുര്യന്‍, ജിബിന്‍ ജോസ്, അലന്‍ വിന്‍സന്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






