കട്ടപ്പനയിലെ വിവിധ അങ്കണവാടികളില്‍ ശിശുദിനാഘോഷം
കട്ടപ്പനയിലെ വിവിധ അങ്കണവാടികളില്‍ ശിശുദിനാഘോഷം

ഇടുക്കി: കട്ടപ്പനയിലെ വിവിധ അങ്കണവാടികളില്‍ ശിശുദിനാഘോഷം നടന്നു. കട്ടപ്പന വുമണ്‍സ് ക്ലബ്ബിന്റെ നതൃത്വത്തില്‍ പാറക്കടവ് അങ്കണവാടിയില്‍ നടന്ന ശിശുദിനാഘോഷം നഗരസഭാ കൗണ്‍സിലര്‍ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു.വുമണ്‍സ് ക്ലബ് പ്രസിഡന്റ് റജി സിബി ശിശുദിന സന്ദേശം നല്‍കി. ജോജു ജോസ്, ചിത്രശേഖര്‍, സാലി തോമസ്, ലത കെ., ഷീലാമ്മ ശശി, ഷൈനി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
ആനകുത്തി അങ്കണവാടിയില്‍ നടന്ന ശിശുദിനാഘോഷം നഗരസഭാ കൗണ്‍സിലര്‍ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. പ്രമേഹ ദിനത്തോടുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും നടന്നു. ചടങ്ങില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. സുജാത കെ.എസ്., റ്റിന്റു മോള്‍ പി.എസ്, രജിത ശശി, മീനു സിജോ തുടങ്ങിയവര്‍ സംസാരിച്ചു.
കട്ടപ്പന സുവര്‍ണഗിരി അങ്കണവാടിയില്‍ നടന്ന ശിശുദിനാഘോഷം പിടിഎ പ്രസിഡന്റ് രഘു കുന്നുംപുറം ഉദ്ഘാടനം ചെയ്തു. എംപിടിഎ പ്രസിഡന്റ് നിമ്മി ജോബിന്‍ അധ്യക്ഷയായി. ജീന സന്തോഷ്, ഷീന ഷൈജു, എന്‍.എകെ. ഉഷ, ശ്രീക്കുട്ടി മനു, പ്രിയ മോള്‍ എം എസ് തുടങ്ങിയവര്‍ സംസാരിച്ചു.
വെള്ളയാംകുടി അങ്കണവാടിയിലെ ശിശുദിനാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി സണ്ണി ഉദ്ഘാടനം ചെയ്തു. എഎല്‍എംസി പ്രസിഡന്റ് വക്കച്ചന്‍ പാമ്പാടി, ജോജോ കുടക്കച്ചിറ, വിദ്യാസാഗര്‍, മോന്‍സി വേഴപ്പറമ്പില്‍, അധ്യാപിക അമലൂ തോമസ,രാധിക വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






