മൂന്നാറിലെ ജനവാസ മേഖലകളും തോട്ടം മേഖലകളും ഉള്‍പ്പെട്ട ഭൂമി വനമാക്കാനുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം: ഡിസിസി 

മൂന്നാറിലെ ജനവാസ മേഖലകളും തോട്ടം മേഖലകളും ഉള്‍പ്പെട്ട ഭൂമി വനമാക്കാനുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം: ഡിസിസി 

Jan 22, 2025 - 23:54
 0
മൂന്നാറിലെ ജനവാസ മേഖലകളും തോട്ടം മേഖലകളും ഉള്‍പ്പെട്ട ഭൂമി വനമാക്കാനുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം: ഡിസിസി 
This is the title of the web page

ഇടുക്കി: മൂന്നാറില്‍ ജനവാസ മേഖലകളും തോട്ടം മേഖലകളും ഉള്‍പ്പെടുത്തി 17066.49 ഏക്കര്‍ ഭൂമി വനമാക്കാനുള്ള അന്തിമ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി. ജില്ലയുടെ ആകെ ഭൂവിസ്തൃതിയുടെ പകുതിയിലേറെ വനമാണ്. ഇത് വീണ്ടും വര്‍ധിപ്പിക്കാനുള്ള ഗൂഡ നീക്കമാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം വര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സൂര്യനെല്ലിയിലും, ചെങ്കുളത്തും, ചിന്നക്കനാലിലും, ആനയിറങ്കലിലും, കുമളിയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ 1837 ഏക്കര്‍ ഭൂമി സംരക്ഷിത വനമായി വിഞ്ജാപനം ചെയ്തത് കൂടാതെയാണ് മുന്നാറില്‍ കണ്ണന്‍ ദേവന്‍ റിസര്‍വെന്ന പേരില്‍ വി എസ്  സര്‍ക്കാര്‍ കരട് വിഞ്ജാപനമിറക്കിയത്.  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമായിരുന്നു അന്ന് വനംവകുപ്പ് മന്ത്രി.  ജില്ലയില്‍ ഒരിഞ്ച് പോലും വനവിസ്തൃതി വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലന്ന് പ്രസംഗിക്കുകയും അതീവ രഹസ്യമായി ജനവാസ മേഖലകള്‍ വനമാക്കി മാറ്റുകയുമാണ് ഇടതുസര്‍ക്കാര്‍ ചെയുന്നത്. ജില്ലയിലെ ഇടതുനേതാക്കള്‍ ഇതിന് ഒത്താശ ചെയുകയാണ്. വനം വകുപ്പിന്റെ 2021- 22 വര്‍ഷത്തെ ഭരണറിപ്പോര്‍ട്ടില്‍ മൂന്നാര്‍ ഡിവിഷന് കീഴില്‍ സംരക്ഷിത വനമാക്കാനുള്ള 71.999 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയുടെ കാര്യം പറഞ്ഞിരുന്നു. ഈ ഭൂമി എവിടെയാണെന്ന് ചോദിച്ച്  വിവരാവകാശ നിയമപ്രകാരം മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസില്‍ അപേക്ഷ നല്‍കിയപ്പോഴാണ് ഈ റിസര്‍വിന്റെ കാര്യം പുറത്തറിയുന്നത്. എസ്റ്റേറ്റ് ലയങ്ങളോട് ചേര്‍ന്ന് സംരക്ഷിത വനമുണ്ടായാല്‍ വന്യജീവി ശല്ല്യം കാരണം ഈ പ്രദേശങ്ങളില്‍ ജനജീവിതം അസാധ്യമായി മാറും. പതിനായിരകണക്കിന് തോട്ടം തൊഴിലാളികളെയാകും ഇത് പ്രതികൂലമായി ബാധിക്കും. മൂന്നാര്‍ ടൗണിനോട് ചേര്‍ന്നുള്ള ബ്ലോക്ക് നമ്പര്‍ 16 ലെ ഭൂമിയും പള്ളിവാസല്‍, കാന്തല്ലൂര്‍, വട്ടവട വില്ലേജുകളുടെ അതിര്‍ത്തി വരെയുള്ള തോട്ടങ്ങള്‍ ഒഴികെയുള്ള ഭൂമിയും കരട് വിഞ്ജാപന പ്രകാരം സംരക്ഷിത വനമാണ് . മൂന്നാര്‍ ഗവണ്മെന്റ് കോളേജും സര്‍ക്കാര്‍ ക്വാട്ടേഴ്‌സും സ്ഥിതി ചെയുന്ന ബ്ലോക്ക് നമ്പര്‍ അന്‍പത്തിമൂന്നും ഇതില്‍ ഉള്‍പ്പെടും. ആയിരകണക്കിന് ടുറിസ്റ്റുകള്‍ ദിനം പ്രതി വരുന്ന മൂന്നാര്‍ ടൗണിന് ചുറ്റും സംരക്ഷിത വനമാക്കിയാണ് ഇടതു സര്‍ക്കാര്‍ കരട് വിഞ്ജാപനമിറക്കിയിരിക്കുന്നത്. കണ്ണന്‍ ദേവന്‍ റിസര്‍വിന്റെ അന്തിമ വിഞ്ജാപനമിറങ്ങിയാല്‍ മുന്നാറില്‍ നിന്ന് ജനങ്ങള്‍ കുടിയിറങ്ങേണ്ടി വരും. അടിയന്തിരമായി കണ്ണന്‍ ദേവന്‍ റിസര്‍വിന്റെ തുടര്‍ നടപടികള്‍ നിര്‍ത്തിവെച്ച് കരട് വിഞ്ജാപനം റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് വര്‍ത്താ സമ്മേളനത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി  ബിജോ മാണി  കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow