വൈദ്യുതി സുരക്ഷാ വാരാചരണത്തിന് തുടക്കം
വൈദ്യുതി സുരക്ഷാ വാരാചരണത്തിന് തുടക്കം

ഇടുക്കി: കട്ടപ്പന ഇലക്ട്രിക്കല്‍ സെക്ഷനില്‍ വൈദ്യുതി സുരക്ഷാ വാരാചരണത്തിന് തുടക്കമായി. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. വര്‍ധിച്ചുവരുന്ന വൈദ്യുതി അപകടങ്ങളില്‍ നിന്നും രക്ഷനേടാന്‍ പൊതുജനങ്ങളെയും വൈദ്യുതി ഉപഭോക്താക്കളെയും ബോധവല്‍ക്കരിക്കുന്നതിനായാണ് കെഎസ്ഇബി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ വൈദ്യുതി സുരക്ഷാ വാരാചരണം നടത്തുന്നത്. എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ ടോണി എം. കീരംചിറ സുരക്ഷാ വാരാചരണത്തേക്കുറിച്ച് വിശദീകരിച്ചു.
ജൂണ്‍ മാസം 26-ാം തീയതി മുതല്‍ ഒരാഴ്ച കാലത്തേക്ക് ആണ് പ്രചാരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അസി.എക്‌സി.എഞ്ചിനിയര്‍ സജി മോന്‍ കെ.ജെ., സബ് എഞ്ചിനിയര്‍ മനോജ് കെ. പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. വൈദ്യുതി മേഖലയിലെ തൊഴിലാളികളും, ഓഫീസര്‍മാരും പരിപാടിയില്‍ പങ്കെടുത്തു.
What's Your Reaction?






