ലഹരി വിരുദ്ധ ദിനാചരണം മുരിക്കാട്ടുകുടി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ റാലിയും ഫ്‌ളാഷ് മോബും നടത്തി
ലഹരി വിരുദ്ധ ദിനാചരണം മുരിക്കാട്ടുകുടി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ റാലിയും ഫ്‌ളാഷ് മോബും നടത്തി

കട്ടപ്പന:സ്വരാജ് മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി റാലിയും ഫ്‌ളാഷ് മോബും നടത്തി. കാഞ്ചിയാര്‍ പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍പരിസരത്തുനിന്ന് സ്വരാജിലേക്ക് നടത്തിയ റാലിയില്‍ വിദ്യാര്‍ഥികള്‍ പ്ലക്കാര്‍ഡുകളുമായി അണിനിരന്നു. തുടര്‍ന്ന് സ്വരാജില്‍ ഫ്‌ളാഷ് മോബ് നടത്തി. സിവില്‍ എക്‌സൈസ് ഓഫീസര്‍ സാബുമോന്‍, അസിസ്റ്റന്റ് എക്‌സൈസ് ഓഫീസര്‍ കെ.എന്‍. രാജന്‍, കട്ടപ്പന എസ്.ഐ: കെ.വി. ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ ബിജുമോന്‍ പി. കെ, സീനിയര്‍ അസിസ്റ്റന്റ് ഓമന പി.എസ്, സ്‌കൂള്‍ ജാഗ്രതാസമിതി കോ ഓര്‍ഡിനേറ്റര്‍ ചാന്ദിനി നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






