അനുശോചനയോഗം സംഘടിപ്പിച്ചു
അനുശോചനയോഗം സംഘടിപ്പിച്ചു

ഇടുക്കി : കാഞ്ചിയാര്‍ കുടുംബശ്രീ ചെയര്‍പേഴ്ണായിരുന്ന കമലമ്മ ബാബുവിന്റെ നിര്യാണത്തെ തുടര്‍ന്ന് അനുശോചനയോഗം സംഘടിപ്പിച്ചു. മഹിളാ അസോസിയേഷന്‍ കട്ടപ്പന ഏരിയ കമിറ്റിയുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. 2021 ല്‍ കാഞ്ചിയാര്‍ പഞ്ചായത്തിലെ കുടുംബശ്രീ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തനമാരംഭിച്ച കമലമ്മ ബാബു മഹിളാ അസോസിയേഷന്‍ വില്ലേജ് കമിറ്റി അംഗമായും, കട്ടപ്പന ഏരിയ കമിറ്റി അംഗമായും പ്രവര്‍ത്തിച്ചു. യോഗത്തില്‍ സുധര്‍മ മോഹനന്‍, സാലി ജോളി, ജലജ വിനോദ്, ശോഭന അപ്പു, മാത്യു ജോര്‍ജ്, അനിത റെജി, ശ്രീദേവി രാമചന്ദ്രന്‍, ബിന്ദു മധു കുട്ടന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
What's Your Reaction?






