കുടിക്ക് മാത്രമായി സംരക്ഷണം വേണ്ടെന്ന് ചിന്നക്കനാലിലെ ഗോത്ര ജനത

കുടിക്ക് മാത്രമായി സംരക്ഷണം വേണ്ടെന്ന് ചിന്നക്കനാലിലെ ഗോത്ര ജനത

Mar 30, 2024 - 23:00
Jul 4, 2024 - 23:10
 0
കുടിക്ക് മാത്രമായി സംരക്ഷണം വേണ്ടെന്ന് ചിന്നക്കനാലിലെ ഗോത്ര ജനത
This is the title of the web page

ഇടുക്കി: കുടിക്ക് മാത്രമായി സംരക്ഷണം വേണ്ടെന്ന് ചിന്നക്കനാലിലെ ഗോത്ര ജനത. കൃഷിയും കൃഷി ഭൂമിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചിന്നക്കനാല്‍ ചെമ്പകത്തൊഴു കുടി നിവാസികളാണ് വനം വകുപ്പ് പ്രഖ്യാപിച്ച ഹാങ്ങിങ് ഫെന്‍സിങ് പദ്ധതിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. തങ്ങള്‍ താമസിക്കുന്ന കുടികള്‍ക്ക് ചുറ്റുമായി മാത്രം ഫെന്‍സിങ് വേണ്ടെന്നാണ് ഇവരുടെ നിലപാട്. കൃഷി ഭൂമിയും സംരക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കാണി കുടിയില്‍ ഇതുവരേയും കാട്ടാന ആക്രമണം ഉണ്ടായിട്ടില്ല. എന്നാല്‍ കൃഷി ഭൂമി പതിവായി കാട്ടാന കൂട്ടം നശിപ്പിക്കാറുണ്ട്. കുടിയില്‍ മാത്രമായി വേലി, ഒരുക്കാതെ തങ്ങളുടെ ജീവിത മാര്‍ഗവും സംരക്ഷിക്കപെടണമെന്നാണ് ഇവരുടെ ആവശ്യം.

2003ല്‍ ആദിവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കിയ ശേഷം മാത്രം, മതികെട്ടാന്‍ ചോലയോട് ചേര്‍ന്ന് കിടക്കുന്ന ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ 47 ജീവനുകള്‍ കാട്ടാന ആക്രമണത്തില്‍ നഷ്ടപ്പെട്ടു. ഹെക്ടറുകണക്കിന് കൃഷി ഭൂമിയും നിരവധി വീടുകളും നശിപ്പിക്കപെട്ടു. കാട്ടാന ശല്യം കുറക്കുന്നതിനായാണ്, ചിന്നക്കനാലിലെ പന്തടിക്കളം, ചെമ്പകത്തൊഴു കുടി, സിങ്കുകണ്ടം, ബിഎല്‍ റാം മേഖലകളില്‍ ഹാങ്ങിങ് ഫെന്‍സിങ് ഒരുക്കാന്‍ വനം വകുപ്പ് പദ്ധതി ഒരുക്കിയത്. പന്തടികളത്ത് അഞ്ചും ബിഎല്‍റാമില്‍ മൂന്നും സിങ്കുകണ്ടത്ത് എട്ടും കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഫെന്‍സിങ് ഒരുക്കുക. കാട്ടാന ശല്യം ഏറ്റവും രൂക്ഷമായ 301 കോളനിയെ മുന്‍പെ തന്നെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടൊപ്പമാണ്, കൃഷി ഭൂമി സംരക്ഷിക്കാത്ത പദ്ധതിക്കെതിരെ എതിര്‍പ്പുമായി ചെമ്പകത്തൊഴു കുടിനിവാസികളും രംഗത്ത് എത്തിയിരിക്കുന്നത്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow