ഉപ്പുതറയില്‍ ഞാറ്റുവേല ചന്തയും കൃഷി സഭകളും സംഘടിപ്പിച്ചു
ഉപ്പുതറയില്‍ ഞാറ്റുവേല ചന്തയും കൃഷി സഭകളും സംഘടിപ്പിച്ചു

ഇടുക്കി: ഉപ്പുതറ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്തയും കൃഷി സഭകളും സംഘടിപ്പിച്ചു. കടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ ' ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്. വിവിധ ഇനത്തില്‍പ്പെട്ട അഞ്ചോളം പച്ചക്കറി തൈകള്‍ ചേര്‍ത്ത കിറ്റ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. കര്‍ഷകരില്‍ നിന്നും വിവിധയിനം വിളകളുടെ വിത്തുകള്‍ ശേഖരിച്ച് കര്‍ഷകര്‍ക്ക് തന്നെ നല്‍കുക, കാര്‍ഷിക മേഖലയ്ക്ക് മികച്ച പ്രോത്സാഹനം നല്‍കുക എന്നീ ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാബു വേങ്ങവേലി അധ്യക്ഷനായി. ഉപ്പുതറ കൃഷി ഓഫീസര്‍ ധന്യ ജോണ്‍സണ്‍ ,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എ .എം ഷിബു ,പഞ്ചായത്തംഗങ്ങളായ ജെയിംസ് തെക്കൊമ്പില്‍ , ഷീബ സത്യനാഥ്, എം. എന്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






