വയനാടിന് കൈത്താങ്ങാകാന്‍ ബിരിയാണി ചലഞ്ചുമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ്
വയനാടിന് കൈത്താങ്ങാകാന്‍ ബിരിയാണി ചലഞ്ചുമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ്

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് ബിരിയാണി ചലഞ്ച് നടത്തി. പിടിഎ പ്രസിഡന്റ് പി എം നൗഷാദ് ഉദ്ഘാടനം ചെയ്തു.വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് എന്‍എസ്എസ് കേരള ഘടകം നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ നിര്‍മാണ ഫണ്ടിലേക്ക് തുക നല്‍കുന്നതിനായാണ് ചലഞ്ച് സംഘടിപ്പിച്ചത്. വണ്ടിപ്പെരിയാര്‍ മേഖലയിലെ വിവിധ സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ കൂടാതെ പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ചലഞ്ച് നടത്തിയത്. എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പോള്‍രാജ് ബി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എസ് ജര്‍മലിന്‍, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ മുരുകേശന്‍, പിടിഎ വൈസ് പ്രസിഡന്റ് ആര്‍ രാമരാജ് തുടങ്ങിയവര്‍ സംസാരിച്ചു. 1200ലേറെ ബിരിയാണികളാണ് വിറ്റഴിച്ചത്.
What's Your Reaction?






