കട്ടപ്പന ഗവ. കോളേജില്‍ സാമ്പത്തിക ശാസ്ത്രമേള നടത്തി
കട്ടപ്പന ഗവ. കോളേജില്‍ സാമ്പത്തിക ശാസ്ത്രമേള നടത്തി

ഇടുക്കി: കട്ടപ്പന ഗവ: കോളേജില്‍ ഇക്കോനോവേറ്റ് 2025 എന്ന പേരില്‍ സാമ്പത്തിക ശാസ്ത്രമേള സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി കണ്ണന്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക് പ്രോഗ്രാമുകളാണ് മേളയുടെ പ്രധാന ആകര്‍ഷണം. ഡോക്യുമെന്ററി അവതരണം, ക്വിസ് മത്സരം, സംവാദം, പ്രബന്ധ അവതരണം, ഉപന്യാസ മത്സരം എന്നിവയില്‍ വിദ്യാര്‍ഥികള്‍ സജീവമായി പങ്കെടുത്തു. ഖല്‍ബിലെ ചായക്കട എന്ന പേരില്‍ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റാണ് ഏറെ ശ്രദ്ധ ആകര്‍ഷിച്ചത്. പരിപാടിയില്‍ സംഗീത മത്സരം, നൃത്ത മത്സരം, ഫാഷന്‍ ഷോ എന്നിവയും നടന്നു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഒ. സി അലോസിയൂസ്, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ടോജി ഡൊമിനിക്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്വാഹില്‍ സത്യന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ രണ്ടാം ദിവസത്തില്‍ സെമിനാര്‍, പ്രബന്ധ അവതരണങ്ങള്‍ എന്നിവ നടക്കും. സമാപന സമ്മേളനത്തില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
What's Your Reaction?






