കര്‍ഷകസഭയില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ക്രോഡീകരിച്ച് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടപടികള്‍ സ്വീകരിക്കും: കലക്ടര്‍ വി വിഗ്നേശ്വരി
കര്‍ഷകസഭയില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ക്രോഡീകരിച്ച് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടപടികള്‍ സ്വീകരിക്കും: കലക്ടര്‍ വി വിഗ്നേശ്വരി

ഇടുക്കി: മലയാള മനോരമ കട്ടപ്പനയില്‍ സംഘടിപ്പിച്ച കര്‍ഷകസഭയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ ക്രോഡീകരിച്ച് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ചെയ്യാന്‍ സാധിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വി.വിഗ്നേശ്വരി. മലയാള മനോരമ കര്‍ഷകശ്രീ മാസികയുടെ 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കര്‍ഷകസഭയുടെ മൂന്നാംദിനത്തില്‍ കുരുമുളക് കൃഷി സംബന്ധിച്ചു നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍.
മറ്റിടങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കുരുമുളകിന് ഇടുക്കിയിലേതിലേതിന്റെ അത്രയും മൂല്യം ഇല്ലെന്നും അതുമനസിലാക്കി ഇടുക്കിയിലെ കൃഷി ആഗോള തലത്തിലേക്ക് ഉയര്‍ത്തണമെന്നും കലക്ടര്‍ പറഞ്ഞു.
കര്‍ഷകസഭയ്ക്ക് മന്ത്രി കെ.രാജന്‍ വീഡിയോയിലൂടെ ആശംസ അറിയിച്ചു. ശാന്തന്‍പാറ കാര്‍ഷിക വിജ്ഞാനകേന്ദ്രത്തിലെ ഡോ.ആര്‍.മാരിമുത്തു സെമിനാറില്‍ മോഡറേറ്ററായിരുന്നു. ശാന്തന്‍പാറ കൃഷി വിജ്ഞാനകേന്ദ്രത്തിലെ എ.അഷിബ, കോഴിക്കോട് ഐഐഎസ്ആറിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.പി.രാജീവ് എന്നിവര്‍ ക്ലാസെടുത്തു. മാതൃകാ കര്‍ഷകരായ പീറ്റര്‍ ജോസഫ്, സി.വി.റോയി എന്നിവര്‍ കൃഷി അനുഭവങ്ങള്‍ പങ്കുവച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കര്‍ഷകര്‍ സെമിനാറില്‍ സംബന്ധിച്ചു.
What's Your Reaction?






