വണ്ടിപ്പെരിയാറില്‍ വൃദ്ധയെ ബന്ധിയാക്കി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ കൊച്ചുമകന്‍ അറസ്റ്റില്‍
വണ്ടിപ്പെരിയാറില്‍ വൃദ്ധയെ ബന്ധിയാക്കി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ കൊച്ചുമകന്‍ അറസ്റ്റില്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വൃദ്ധയെ ബന്ധിയാക്കി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ കൊച്ചുമകനും കൂട്ടാളിയും പിടിയില്‍. കൊച്ചുമകന്‍ കിഷോര്‍ (19), കൂട്ടാളി 16കാരന്‍ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2ഓടെയാണ് സംഭവം. വണ്ടിപ്പെരിയാര്‍ മൗണ്ട് കുഴിവേലിയില്‍ പാല്‍തങ്കത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴുത്തില്‍ കിടന്ന മാലയും കമ്മലും, തലയിണിക്കടയില്‍ വച്ചിരുന്ന പണവുമാണ് മോഷണം പോയത്. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. ഇരുവരും രാത്രിയില്‍ വീടിന് പരിസരത്തുള്ള പറമ്പില്‍ ഒളിച്ചിരിക്കുകയും പുലര്‍ച്ചെ 2ഓടെ വീടിനുപുറകുവശത്തെ വാതില്‍ പൊളിച്ച് അകത്തുകയറുകയുമായിരുന്നു.
16 വയസുള്ള പ്രതിയെ ജുവനൈയില്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കാന്‍ മാതാപിതാക്കളെ ഏല്‍പ്പിച്ചു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞശേഷം കഴിഞ്ഞ 15 വര്‍ഷക്കാലമായി അമ്മയോടൊപ്പം ആണ് കിഷോര്‍ താമസിക്കുന്നത്. കിഷോറിന്റെ പേരില്‍ മുമ്പും കുടുംബാംഗങ്ങള്‍ കുമളി വണ്ടിപ്പെരിയാര്‍, വാഗമണ്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ നല്‍കിയിട്ടുണ്ട്.. വണ്ടിപ്പെരിയാര്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. കിഷോറിനെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






