വാനിലുയർന്ന് ഇരട്ടയാർ സെന്റ് തോമസ് സ്‌കൂളിന്റെ റോക്കറ്റ്
വാനിലുയർന്ന് ഇരട്ടയാർ സെന്റ് തോമസ് സ്‌കൂളിന്റെ റോക്കറ്റ്

കട്ടപ്പന : ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ സ്വന്തമായി തയ്യാറാക്കിയ മിനി റോക്കറ്റ് ആകാശത്തേയ്ക്ക് കുതിച്ചുയർന്നു. വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ 1500ലേറെ പേർ വിക്ഷേപണത്തിന് സാക്ഷികളായി. നിക്കോളാസ് ടെസ് ല ടെക്‌നോളജി എന്ന സ്ഥാപനത്തിലെ വിദഗ്ധരുടെ സഹായത്തോടെയാണ് ശാസ്ത്ര ക്ലബ്ബിലെ വിദ്യാർഥികൾ മിനി റോക്കറ്റ് നിർമിച്ചത്. ബഹിരാകാശ വിജ്ഞാന വിനിമയ പരിപാടിയുടെ ഭാഗമായി റോക്കറ്റ് വിക്ഷേപണം നേരിട്ടുകാണാൻ അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം. സ്‌കൂൾ മൈതാനത്തിന്റെ മധ്യഭാഗത്ത് വിക്ഷേപണത്തറയും തയ്യാറാക്കിയിരുന്നു.
അസ്‌ട്രോഫില 2023 എന്ന പേരിൽ നടത്തിയ പരിപാടിയിൽ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കായി വെർച്വൽ റിയാലിറ്റി ഷോയും നടത്തിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, പഞ്ചായത്ത് അംഗം ജിൻസൺ വർക്കി, സ്‌കൂൾ മാനേജർ മോൺ. ജോസ് കരിവേലിക്കൽ, നെടുങ്കണ്ടം എംഇഎസ് കോളേജിലെ മുൻ ഭൗതികശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. മോളിക്കുട്ടി ജോർജ്, സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജിതിൻ പാറയ്ക്കൽ, പ്രിൻസിപ്പൽ ഡോ. റെജി ജോസഫ്, പ്രഥമാധ്യാപക എം വി ജോർജ്കുട്ടി, പിടിഎ പ്രസിഡന്റ് ബിജു അറയ്ക്കൽ, എംപിടിഎ പ്രസിഡന്റ് ബിനു ജസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






