അയ്യപ്പന്‍കോവിലില്‍ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികള്‍ പന്തംകൊളുത്തി പ്രകടനം നടത്തി
അയ്യപ്പന്‍കോവിലില്‍ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികള്‍ പന്തംകൊളുത്തി പ്രകടനം നടത്തി

ഇടുക്കി: ഓട്ടോറിക്ഷയില്‍ മീറ്റര്‍ ഘടിപ്പിച്ച് ഓടിയില്ലെങ്കില്‍ പണം നല്‍കേണ്ട എന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നിയമത്തിനെതിരെ അയ്യപ്പന്‍കോവിലില്‍ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികള്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് കെ ആര്‍ സോദരന്‍ ഉദ്ഘാടനം ചെയ്തു. മേരികുളത്തുനിന്ന് ആരംഭിച്ച പ്രകടനം മാട്ടുക്കട്ട ടൗണില്‍ സമാപിച്ചു. ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയന്റെയും മേരികുളം, പരപ്പ്, മാട്ടുക്കട്ട മേഖലകളിലെ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികളുടെയും നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്. ഞായറാഴ്ച മുതല്‍ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിക്കുകയും മീറ്റര്‍ ചാര്‍ജ് മാത്രമേ ഈടാക്കാന്‍ പാടുള്ളു ഇല്ലെങ്കില്‍ സൗജന്യയാത്ര എന്ന എംവിഡിയുടെ പുതിയ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാണ്. മീറ്റര്‍ ഇട്ട് ഓടിയാല്‍ കിട്ടുന്ന വരുമാനം കൊണ്ട് ഡീസലടിക്കാന്‍ പോലും തികയില്ല. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍. എ എല്‍ സതീശന്‍, എന്‍ എ മണി, ആന്റണി ജോസഫ്, എം എന്‍ ഷിജു, സ്റ്റാന്‍ലി, ടി യു ബാബു, നവാസ്, ബാബു ഐസക്, കെ സി ജോസ്, വിപിന്‍ ബാബു ,എം ടി ബാബു എന്നിവര്‍ സംസാരിച്ചു. നിരവധി ഓട്ടോറിക്ഷ തൊഴിലാളികള്‍ പങ്കെടുത്തു.
What's Your Reaction?






