പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു: ആശങ്കയില്‍ തീരവാസികള്‍
പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു: ആശങ്കയില്‍ തീരവാസികള്‍

ഇടുക്കി:പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആശങ്കയിലാണ് തീരത്തെ ജനങ്ങള്‍. കഴിഞ്ഞ വര്‍ഷത്തേക്കാളും ഈ വര്‍ഷം പെരിയാറില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ പല വീടുകളിലും വെള്ളം കേറുന്ന അവസ്ഥയാണ് നിലവില്‍. ഇതിനാല്‍ ഏതു നിമിഷവും തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് മറ്റു മേഖലയിലേക്ക് പോകേണ്ട അവസ്ഥയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. പഞ്ചായത്തുകളില്‍ നിന്നും യാതൊരുവിധ ജാഗ്രത നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ഇതുവരെ തീരവാസികള്‍ക്ക് ലഭിച്ചിട്ടില്ലായെന്നും ഇവര്‍ ആരോപിക്കുന്നു. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങള്‍ ജില്ലാ ഭരണകുടത്തിന്റയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






