പമ്പ്ഹൗസിനു സമീപം തടയണ നിര്‍മാണം അവസാനഘട്ടത്തില്‍: ഉപ്പുതറയില്‍ കുടിവെള്ള വിതരണം പുനരാരംഭിച്ചു
പമ്പ്ഹൗസിനു സമീപം തടയണ നിര്‍മാണം അവസാനഘട്ടത്തില്‍: ഉപ്പുതറയില്‍ കുടിവെള്ള വിതരണം പുനരാരംഭിച്ചു

ഇടുക്കി: ഉപ്പുതറയിലെ ജല അതോറിറ്റിയുടെ പമ്പ്ഹൗസിന് സമീപം പഞ്ചായത്തിന്റെ സഹകരണത്തോടെ നിര്‍മിക്കുന്ന തടയണയില്‍ നിന്ന് പമ്പിങ് ആരംഭിച്ചു. പമ്പ്ഹൗസിലെ വെള്ളം വറ്റിയതോടെയാണ് തടയണ നിര്‍മിച്ച് പമ്പിങ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. തടയണ നിര്‍മാണം അവസാനഘട്ടത്തിലാണ്. പെരിയാറിലെ കയത്തിലുള്ള വെള്ളം പമ്പ്‌ചെയ്ത് തടയണയില്‍ നിറച്ചാണ് വിതരണം ചെയ്യുന്നത്. നിര്‍മാണത്തിനായി മണ്ണുമാന്തി യന്ത്രം ഇവിടേയ്ക്ക് എത്തിക്കുന്നത് പ്രദേശവാസി തടഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ബലമായി വഴി നിര്‍മിച്ചാണ് ജെസിബി സ്ഥലത്തെത്തിച്ചത്. കഴിഞ്ഞദിവസം മോട്ടോര്‍ കൊണ്ടുവരുന്നതും തടയാന്‍ ശ്രമിച്ചിരുന്നു. പമ്പ്ഹൗസിലെ വെള്ളം വറ്റിയതോടെ 5000ലേറെ കുടുംബങ്ങള്‍ ബുദ്ധിമുട്ടിലായിരുന്നു. തുടര്‍ന്നാണ് തടയണ നിര്‍മിക്കാന്‍ പഞ്ചായത്തും ജല അതോറ്റിയും തീരുമാനിച്ചത്.
What's Your Reaction?






