വളവില്‍ സ്‌കൂട്ടര്‍ തിരിഞ്ഞില്ല: 25 അടി താഴ്ചയിലേക്ക് പതിച്ചു: മരിച്ചത് അമ്മയും മകളും ഉള്‍പ്പെടെ മൂന്നുപേര്‍
വളവില്‍ സ്‌കൂട്ടര്‍ തിരിഞ്ഞില്ല: 25 അടി താഴ്ചയിലേക്ക് പതിച്ചു: മരിച്ചത് അമ്മയും മകളും ഉള്‍പ്പെടെ മൂന്നുപേര്‍

ഇടുക്കി: ചിന്നക്കനാല്‍ ചെമ്പകത്തൊഴുകുടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മയും മകളും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തിഡീര്‍ നഗര്‍ സ്വദേശി മണികണ്ഠന്റെ ഭാര്യ അഞ്ജലി(27), മകള്‍ അമയ(നാല്), മണികണ്ഠന്റെ സഹോദരന്‍ സെല്‍വത്തിന്റെ ഭാര്യ ജെന്‍സി(19) എന്നിവരാണ് മരിച്ചത്. വെള്ളി വൈകിട്ട് 4.30 ഓടെയാണ് അപകടം. അഞ്ജലി മകള്‍ക്കും ജെന്‍സിക്കുമൊപ്പം സൂര്യനെല്ലിയില്‍ പോയി തിരികെ മടങ്ങുന്നതിനിടെ ചെമ്പകത്തൊഴുകുടി സ്‌കൂളിന് സമീപമുള്ള കുത്തിറക്കത്തില്‍ സ്‌കൂട്ടര്‍ മറിയുകയായിരുന്നു. അഞ്ജലി ഓടിച്ച സ്‌കൂള്‍ വളവ് തിരിയാതെ 25 അടി താഴെ ഇതേറോഡിലേക്ക് മറിയുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ അമയ തല്‍ക്ഷണം മരിച്ചു. അഞ്ജലിയെ അടിമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ ജെന്‍സിയെ തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
എറണാകുളം കുമ്പളങ്ങി സ്വദേശിനിയാണ് മരിച്ച അഞ്ജലി. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലാണ് മണികണ്ഠന്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ കുടുംബസമേതം വീട്ടിലെത്തിയത്. രണ്ടുമാസം മുന്‍പായിരുന്നു സെല്‍വത്തിന്റെയും ഷണ്മുഖവിലാസം സ്വദേശിനിയായ ജെന്‍സിയുടെയും വിവാഹം. മൂവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍
What's Your Reaction?






